Thursday, February 18, 2010

അമ്മേ,
എന്തിനു നീ പ്രതീക്ഷകള്‍  കൊണ്ടെന്റെ
നെഞ്ചിലെ ഭാരത്തില്‍ കനലുകള്‍ കൂട്ടുന്നു..
എന്തിനു നീയെന്നെ
ഇത്രമേല്‍ സ്നേഹിക്കുന്നു..
എന്‍ ജന്മത്തിനൊരു കടം കൂടി
ചേര്‍ത്ത് വെയ്ക്കുന്നു?
അമ്മേ... ഇന്ന് നിന്‍ മുന്നില്‍
മെഴുകുതിരിയായ്  എരിയുന്ന-
തെന്‍ ഹൃദയം...
നദിയായ് ഒഴുകുന്ന-
തെന്‍ കണ്ണീര്‍...
സാന്ധ്യപ്രഭ പരത്തുന്ന-
തെന്‍ നിണം
അമ്മേ..
ഈ സ്നേഹപ്രവാഹത്തി
നണകള്‍ കെട്ടുക, തടയുക 
 ഈ സ്നേഹമെനിക്കനര്‍ഹം
പാപത്തിലോഴുകും വിശുദ്ധത
മധുരമായ് എരിയുന്ന വേദന 

എങ്കിലും, അമ്മേ
നിന്നില്‍നിന്നുയിര്കൊണ്ടതെ
മമ ജീവിതം
നിന്‍ സ്നേഹവര്‍ഷമേ 
മമ ജന്മപുണ്യം..










 

3 comments:

  1. .Arathy...Congratulation ..for being apart of Blogger...

    ReplyDelete
  2. അമ്മയെന്ന ഒരൊറ്റ വാക്കു മാത്രം കമന്റായെഴുതുന്നു...

    (കമന്റ് സെറ്റിങ്ങില്‍ പോയി വേര്‍ഡ് വെരിഫിക്കാഷന്‍ എടുത്തു കളഞ്ഞാല്‍ നന്നായിരിക്കും )

    ReplyDelete