Tuesday, June 8, 2010

ഒരു വനരോദനം , എന്‍ ഹൃത്തില്‍
പിടഞ്ഞുനരുന്നു  
മനസിന്‍ ശിലകളില്‍ തട്ടി
ചിതറിയുടയുന്നു,
ഒരു കൊടുങ്കാറ്റെന്നാത്മാവില്‍
അലറി ഉഴലുന്നു,
പ്രകൃതി തന്‍ വന്യതയായ്,
ഒരു മാതാവിന്‍ രോദനമായ്
ഒരു തുള്ളി കണ്ണീരായ്
ഞാനതിനെ അഴിച്ചു വിടുന്നു
ഒടുവിലതും
അപാര നിശ്യുന്യതയി _
ലലിഞ്ഞടിയുന്നു

ഒരു പ്രളയം ,കടലലകള്‍
തലച്ചോറില്‍ നിറഞ്ഞു കവിയുന്നു
അതിനടിയിലായിരം
ജടങ്ങ്ല്‍ ചീയുന്നു
പ്രളയം ... മഹാസമാധി തന്‍
പ്രണയം ..എന്നുള്ളില്‍ നിറയുന്നു
ഞാനതിലുരുകിയൊരു
കുഞ്ഞായി ,ഗര്ഭമായ്
ഒടുവിലൊരു ഭ്രൂണമായ്
ഉണര്‍വ് കാക്കുന്നു

Saturday, April 10, 2010

അറിവുകള്‍

ഓരോ നിമിഷത്തിലും ഞാന മറ്റുള്ളവരോട് പുഞ്ചിരിക്കുന്നു..
 വഞ്ചിക്കുന്നത് എന്നെത്തന്നെ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ.
 നീ പറഞ്ഞു.. ഞാന്‍ സുന്ദരിയാണ്‌.. മനസുകൊണ്ട്
 നീ പറഞ്ഞത് കൊണ്ട്  മാത്രം  ഞാന്‍ അത് വിശ്വസിക്കുന്നു
 കള്ളമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ
പ്രതീക്ഷകളുടെ ഭാരങ്ങള്‍ ചുമലില്‍ വാരിക്കൂട്ടിയ
രക്ഷിതാക്കളോട് ഉറപ്പു കൊടുക്കുന്നു..
 എല്ലാം ശെരിയാകും
 ഭാവി ഒരു ചോദ്യചിഹ്നമാനെന്നു അറിഞ്ഞു കൊണ്ട് തന്നെ..
 സൌഹൃദങ്ങള്‍ മുറിവുകള്‍ ആകുന്നു..
 ഒടുവില്‍ പിരിയുന്നേരം ടയറിതാളില്‍  ഒരു വാക്കും
 ഒരിക്കലും മറക്കില്ല നിന്നെ...
 കാലം മറക്കാന്‍ പഠിപ്പിക്കും എന്ന് അറിഞ്ഞു കൊണ്ട് തന്നെ..
അറിവുകള്‍...
പേടിപ്പിക്കുന്ന അറിവുകള്‍
 അറിയാതിരിക്കാന്‍ ശ്രമിക്കുന്നു..
 എന്നെങ്കിലും വസ്ത്രമുരിഞ്ഞു
 അവ മുന്നില്‍ വന്നു നില്‍ക്കും എന്ന് അറിഞ്ഞുകൊണ്ട് തന്നെ..
ഒടുവില്‍... എല്ലാം മാറ്റിവെച്ചാലും
  നിനക്കായുള്ള കാത്തിരിപ്പ്‌ മാത്രം ശേഷിക്കുന്നു...
 ഈ കാത്തിരിപ്പിന്റെ അവസാനം..
ആ ഉത്തരം മാത്രം അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...
ഈ അറിവ് മാത്രം എന്നില്‍നിന്നു അകറ്റി നിര്‍ത്തുക..
 അവസാനം വരെ ...
 ഞാന്‍ കാത്തിരുന്നു കൊള്ളാം

Wednesday, March 31, 2010

യാത്രാമൊഴി

ഇനിയില്ലയീ കാറ്റും മണങ്ങളും 
കളിമരചോടും അതിലെഴും സ്നേഹവും 
ഇനിയില്ലയീ നിറമുള്ള പകലുകള്‍ 
ഇനിയില്ലയീ സൌഹൃദപൂവുകള്‍
ഇനി യാത്ര 
അറിവിന്‍റെ നേര്‍വഴികള്‍ തേടി 
കൈകളില്‍ ദീപം തെളിച്ചു 
കനവില വിശ്വാസപാശം ഗ്രഹിച്ചു 
അടികള്‍ ചിതറാതെ
ചുവടു പതറാതെ 
കരളില്‍ നേരിപ്പോടിന്‍ കനലുകള്‍ കെടാതെ 
.....
 ഓര്‍ക്കുക ...
നമുക്കിനി കൈമുതല്‍ 
ഈ ഓര്‍മ്മകള്‍ മാത്രം 
ഈ സൌഹൃദം മാത്രം 
ഹൃദയതിലുരുകുന്ന നോവ്‌ മാത്രം
ഈ യാത്രാമൊഴികള്‍ മാത്രം ...

Thursday, February 18, 2010

അമ്മേ,
എന്തിനു നീ പ്രതീക്ഷകള്‍  കൊണ്ടെന്റെ
നെഞ്ചിലെ ഭാരത്തില്‍ കനലുകള്‍ കൂട്ടുന്നു..
എന്തിനു നീയെന്നെ
ഇത്രമേല്‍ സ്നേഹിക്കുന്നു..
എന്‍ ജന്മത്തിനൊരു കടം കൂടി
ചേര്‍ത്ത് വെയ്ക്കുന്നു?
അമ്മേ... ഇന്ന് നിന്‍ മുന്നില്‍
മെഴുകുതിരിയായ്  എരിയുന്ന-
തെന്‍ ഹൃദയം...
നദിയായ് ഒഴുകുന്ന-
തെന്‍ കണ്ണീര്‍...
സാന്ധ്യപ്രഭ പരത്തുന്ന-
തെന്‍ നിണം
അമ്മേ..
ഈ സ്നേഹപ്രവാഹത്തി
നണകള്‍ കെട്ടുക, തടയുക 
 ഈ സ്നേഹമെനിക്കനര്‍ഹം
പാപത്തിലോഴുകും വിശുദ്ധത
മധുരമായ് എരിയുന്ന വേദന 

എങ്കിലും, അമ്മേ
നിന്നില്‍നിന്നുയിര്കൊണ്ടതെ
മമ ജീവിതം
നിന്‍ സ്നേഹവര്‍ഷമേ 
മമ ജന്മപുണ്യം..










 

Saturday, February 13, 2010

വെളിച്ചമേ നിന്നെ വെറുക്കുന്നു ഞാന്‍

വെളിച്ചമേ നിന്നെ  വെറുക്കുന്നു ഞാന്‍
നിന്റെ വെന്പുഞ്ചിരിയും
നിന്‍ ശുഭ്ര വസ്ത്രവും
നിന്റെ കിരണങ്ങളും
വെറുക്കുന്നു ഞാന്‍
നിന്നെ ഭയക്കുന്നു ഞാന്‍
നിന്നോടടുക്കുവാന്‍ അറയ്ക്കുന്നു ഞാന്‍

കാരണം
നീ ഒന്നും മറയ്ക്കുന്നില്ല
നീ ഉള്ളപ്പോള്‍ എനിക്ക്
കരയുവാനവുന്നില്ല
ചുറ്റുമുള്ളവര്‍ കാണുമല്ലോ....
എന്റെ പുഞ്ചിരിയുടെ ചായം
കഴുകിപ്പോയാലോ..?

നീയുള്ളപ്പോള്‍
എന്റെ ആത്മാവ്
എന്നോട് സംസാരിക്കുന്നില്ല
ചുറ്റുമുള്ളവര്‍ കേള്‍ക്കുമല്ലോ...
എന്റെ ആത്മാവിന്റെ സ്വരം
അവര്‍ തിരിച്ചറിയാതിരുന്നാലോ?

നീയുള്ളപ്പോള്‍
എനിക്ക് ഹൃദയം തുറക്കുവനാവുന്നില്ല
നഷ്ടപ്പെടലുകള്‍ തീര്‍ത്ത
ചോരച്ചാലുകള്‍
മറ്റുള്ളവര്‍ കാണുമല്ലോ...
ചെമ്പരത്തിപൂവായി തെറ്റിധരിചെക്കാം.
പക്ഷെ..
അതെ എന്റെ ഹൃദയമല്ലാതാവുന്നില്ല....

നിന്റെ കിരണങ്ങള്‍ക്ക് പോലും
എന്റെ ഉള്ളു വെളിപ്പെടുത്താനാവുന്നില്ല..
കാരണം..
അവിടെ നിറയെ മുറിപ്പാടുകളാണ്...
ഇനിയും ഉണങ്ങാത്തവ...
വെളിച്ചമേ നിന്നെ  വെറുക്കുന്നു ഞാന്‍
നിന്നെ ഭയക്കുന്നു ഞാന്‍
നിന്നോടടുക്കുവാന്‍ അറയ്ക്കുന്നു ഞാന്‍ ...

ഇരുളെന്റെ പ്രിയതോഴി ..
കാരണം
എന്റെ ഭാവങ്ങള്‍
ആരും കാണുന്നില്ല
എന്റെ ശബ്ദത്തിനു പിന്നിലെ മുഖത്തെ
ആരും അന്വേഷിക്കുന്നില്ല
എന്റെ സ്വപ്നങ്ങളും എന്നെ ഭയക്കുന്നില്ല
ഇരുളിലെവിടെയെങ്കിലും
ഞാന്‍ മറഞ്ഞുപോയാലും
ആരും അറിയുകയില്ല...



  

Tuesday, February 2, 2010

സ്വപ്നമേ നീ ഉറങ്ങുക

"ഇനിയുമെത്ര സമയം കഴിയണം
ഇനനുദിക്കുവാന്‍ സത്യം ജയിക്കുവാന്‍ "

അകലെയാകാശ താരാപഥത്തിലെന്‍  
വ്യഥിതസ്വപ്നമേ നീയുറങ്ങിക്കൊള്‍ക    
ഉദയമായെന്നു കാഹളശബ്ദമൊ-
ന്നരികിലെത്തിയുണര്‍ത്തുന്നതു  വരെ
ഇലവ്പൂക്കുന്ന കാലമായെന്നോതി
ചലിതമാരുതന്‍ ചെവിയില്‍മൂളും വരെ
ഹരിതനിശ്വാസമേകി പുഴകള്‍തന്‍
കളകളാരവം കുളിരുണര്‍ത്തും  വരെ
ഉണരുവാനിനി നാഴികയേറെയെന്‍
തരളസ്വപ്നമേ നീയുറങ്ങിക്കൊള്‍ക

പ്രണയമന്നൊരു ചെറുമഴത്തുള്ളിയായ്
ഒടുവിലൊരു പ്രളയമായുയിരില്‍ നിറഞ്ഞനാള്‍
പകലുകാണാത്ത പുസ്തകതാളില-
ന്നൊരു മയില്‍‌പീലിപോല്‍ നീ വിടര്‍ന്നതും
തരളചിത്തത്തിലുന്മാദമേകി  നീ
കവിത മൂളി ചിരിച്ചുല്ലസിച്ചതും
ഒടുവിലൊരുദിനം സാമൂഹ്യനീതിതന്‍
കഠിനസത്യത്തില്‍ നീ വീണെരിഞ്ഞതും
എനിക്കോര്‍മയുണ്ട് ....

അരുത് സ്വപ്നമേ .. കൂരിരുള്‍ വീണോരെന്‍
ഇരവുകള്‍മാത്രമേകാനശക്ത  ഞാന്‍
കരളു നീറുന്നുവെങ്കിലും നിന്നെയീ
ഹൃദയശുക്തികചെപ്പിലൊളിച്ചു ഞാന്‍
അകലെയാകാശതാരാപഥത്തിലെ
അഴലുകാണാത്ത  വഴിയിലെറിഞ്ഞു ഞാന്‍


നീയുറങ്ങിക്കൊള്‍ക കാലന്തരത്തിലെന്‍
ഹൃദയവാടം തുറക്കുന്നതു വരെ
ഉദയമായെന്നു കാഹളശബ്ദമൊ-
ന്നരികിലെത്തിയുണര്‍ത്തുന്നതു  വരെ




"obliged  to Oru Deshathinte Katha for first two lines"
 

Tuesday, January 26, 2010

ഹേ പഥികാ....

ഹേ പഥികാ....
എന്റെ സ്വപ്നങ്ങളുടെ മരുഭൂവിലൂടെ
എന്തിന്നു നീ ഒരു മൊഴി മന്ത്രവും ചൊല്ലി
കടന്നു പോയി?
എന്തിനു നീ വിണ്ട മണല്‍പരപ്പില്‍
കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചു..
എന്തിന്നു നീ മോഹങ്ങളുടെ മേഖങ്ങളെ
മാടിവിളിച്ചു?.....
എന്നിട്ടും ഒരിട നില്‍ക്കാതെ കടന്നു പോയി?
 നഷ്ടപ്പെട്ട കിനാവുകളുടെ കട്ട പിടിച്ച ചാരമുഖവുമായി
ആ മേഖങ്ങള്‍ ഇന്നും
എന്റെ സ്വപ്നങ്ങളുടെ മരുഭൂവിനു മുകളില്‍
പെയ്യാതെ നില്‍ക്കുന്നു...
പുല്കൊടിതുമ്പിലെ   കണ്ണുനീര്‍ പോലും 
ആവിയായി തിളച്ചുയരുന്നു

ഹേ പഥികാ...
എന്റെ സ്വപ്നങ്ങളുടെ മരുഭൂവിലൂടെ
ഒരിക്കല്‍ കൂടി നീ തിരിച്ചു നടക്കുക
ഈ മേഖങ്ങളുടെ കരള്‍ അലിയിക്കുക
കണ്ണ്നീരായി മഴ പോഴിയിക്കുക ....

Thursday, January 14, 2010

നിനക്കായ്‌ ..(for a dear friend)

അണഞ്ഞു പോയ ഓരോ പകലുകള്‍ക്കും
നീ സമ്മാനിച്ച പൂക്കളുടെ നിറമായിരുന്നു
നിന്റെ പടച്ചലനങ്ങളുടെ   താളമായിരുന്നു
നിന്ടെ മിഴികളുടെ പ്രകാശമായിരുന്നു
പക്ഷെ ...
ഒരു ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരുന്നത് പോലെ...
ഒരു കണ്ണുനീര്‍ത്തുള്ളി അടര്‍ന്നു വീഴുന്നത് പോലെ ...
ആ പകലുകള്‍ പൊലിഞ്ഞു  പോയി..
സന്ധ്യകളുടെ ഇടാനാഴികളില്‍..
സ്വപ്നങ്ങള്ക്ക് ഞാന്‍ തനിയെ കൂട്ടിരുന്നു
ഇരുട്ടാകുന്നത് വരെ.....
**********************
സ്വന്തം നിഴലിനെ പോലും ഭയപ്പെട്ട കാലങ്ങളില്‍
ആള്‍ക്കൂടത്തില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു
മറ്റുള്ളവര്‍ക്ക് ഞാന്‍ അദ്രിശ്യയായിരുന്നു
എങ്കിലും..
ഏതോ മുജ്ജന്മ ബന്ധത്തിന്റെ നിലാവെളിച്ചത്തില്‍
നീ മാത്രം എന്നെ കണ്ടു..
എന്റെ കൂടെ നടന്നു
എന്റെ പാതകള്‍ക്ക് നീ വഴിയംബലമായി..
എന്റെ അവ്യക്ത സ്വപ്നങ്ങള്‍ക്ക്
 നീ രൂപങ്ങള്‍ നല്‍കി
ഒന്നുമല്ലതായിരിക്കുമ്പോഴും നീ
എന്ടെ എല്ലാമായി
.................
കാലത്തിന്ടെ ഒപ്പം നടന്ന ഖടികാര സൂചികള്‍
എപ്പോഴോ വഴി മാറി നടന്നപ്പോള്‍
നമുക്ക് മുന്നിലും രണ്ടു പാതകള്‍..

ഒരുപിടി തോവാളപ്പൂക്കള്‍ മാത്രം
എന്ടെ ഹൃദയത്തില്‍ അവശേഷിപ്പിച്ചു
നീ ഒറ്റയ്ക്ക് നടന്നു പോയി..


പ്രിയപ്പെട്ടവളെ..
ഞാന്‍ ഇന്നും 
ഈ വഴിക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്നു...
എനിക്ക് കൂട്ടായി ഒരു മുരളീഗാനം മാത്രം
നെമുക്ക് പ്രിയപ്പെട്ട ഗാനം..

""..തോരാതെ പെയ്യുന്ന വര്‍ഷമാകുന്നു നീ .."

Tuesday, January 12, 2010

എന്നിലെ കവിതയ്ക്കൊരു ഹൃദയാരതി

രാവും കനിവുമായ് വരികയെന്‍ കവിതേ നിന്‍
കാല്‍ ചിലമ്പോളികള്‍ക്കായ് കാതോര്‍ത്തിരിക്കുന്നു ഞാന്‍

നീയെന്‍ ദുഃഖങ്ങള്‍ തന്‍ ഭാവം.. ഖനീഭൂതം
നീയെന്‍ സുഖങ്ങള്‍ തന്‍ രൂപം...തേജോമയം
എന്‍ ജീവനില്‍ പെയ്ത തോരാ മഴമേഘം
അറിവിന്റെ ആഗ്നേയ ജ്യോതി പ്രഭാമയം..

എത്രയോ കാലം ഇരുട്ടിന്റെ ജാലക
പാളികള്‍ വീണ്ടും ഇരുട്ടില്‍ തുറന്നു ഞാന്‍
കണ്ണുകള്‍ക്കുള്ളില്‍ കെടാതൊരു നാളമായ്
എന്ന് നീ വന്നെന്നിലോന്നയലിഞ്ഞുവോ
അന്നുതോട്ടിന്നു വരേയ്ക്കും ഞാന്‍ ആനന്ദ-
മെന്തെന്നരിവൂ ചിദാനന്ദ ചിന്മയം...

നെദിപ്പൂ ഞാനെന്റെ ആത്മപ്രഹര്ഷങ്ങള്‍
ഹൃതുടിതാളങ്ങള്‍ രുധിരപ്രഭാതങ്ങള്‍
ജീവിത പ്രാത:മധ്യാഹ്നങ്ങള്‍ സന്ധ്യകള്‍
എരിയും ആത്മാവും ഈ നോവിന്‍ മധുരവും.........