കടല്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത്
തിരകള്ക്കുക ഇടയിലുള്ള നിശ്ശബ്ദതയിലൂടെ ആണ്
പൊഴിഞ്ഞു വീണ ചിപ്പികളുടെയും
മണലില്‍ അലിഞ്ഞു പോയ വാക്കുകളുടെയും
ചൂണ്ട കൊളുത്കളുടെ മുരിവിന്റെയും ദീര്ഖനിശ്വാസം ആണ്
ഓരോ തിരകള്ക്കുു ശേഷവും വരുന്ന നിശബ്ദത
പ്രാണഗീതിക

Wednesday, April 8, 2015
Friday, November 29, 2013
ഇരവിന്റെ തോഴി
പുഴയിൽ ഓളങ്ങളിൽ കനക താരങ്ങൾ വിരിയുന്നതും
പ്രണയിനിയുടെ മിഴികളിൽ ദീപനാളം തെളിയുന്നതും
കുഞ്ഞിളം പൂക്കളിൽ ഗന്ധമുണരുന്നതും
ദൂരെയെങ്ങോ താരാട്ടിനീണമലിയുന്നതും
ഉണർവും കിനാവും മയക്കവുമിഴ ചേർന്ന്
കനവിൽ സ്വപ്നസൌധങ്ങൾ ഉയരുന്നതും
ഇരവേ,...നീ മാത്രം തരുന്ന കാഴ്ചകൾ…
അതിനാലാവാം… നീയെനിക്കിത്രയും പ്രിയപ്പെട്ടവൾ
Tuesday, June 8, 2010
ഒരു വനരോദനം , എന്‍ ഹൃത്തില്‍
പിടഞ്ഞുനരുന്നു
മനസിന് ശിലകളില്‍ തട്ടി
ചിതറിയുടയുന്നു,
ഒരു കൊടുങ്കാറ്റെന്നാത്മാവില്
അലറി ഉഴലുന്നു,
പ്രകൃതി തന് വന്യതയായ്,
ഒരു മാതാവിന് രോദനമായ്
ഒരു തുള്ളി കണ്ണീരായ്
ഞാനതിനെ അഴിച്ചു വിടുന്നു
ഒടുവിലതും
അപാര നിശ്യുന്യതയി _
ലലിഞ്ഞടിയുന്നു
ഒരു പ്രളയം ,കടലലകള്‍
തലച്ചോറില്‍ നിറഞ്ഞു കവിയുന്നു
അതിനടിയിലായിരം
ജടങ്ങ്ല് ചീയുന്നു
പ്രളയം ... മഹാസമാധി തന്
പ്രണയം ..എന്നുള്ളില്‍ നിറയുന്നു
ഞാനതിലുരുകിയൊരു
കുഞ്ഞായി ,ഗര്ഭമായ്
ഒടുവിലൊരു ഭ്രൂണമായ്
ഉണര്‍വ് കാക്കുന്നു
പിടഞ്ഞുനരുന്നു
മനസിന് ശിലകളില്‍ തട്ടി
ചിതറിയുടയുന്നു,
ഒരു കൊടുങ്കാറ്റെന്നാത്മാ
അലറി ഉഴലുന്നു,
പ്രകൃതി തന് വന്യതയായ്,
ഒരു മാതാവിന് രോദനമായ്
ഒരു തുള്ളി കണ്ണീരായ്
ഞാനതിനെ അഴിച്ചു വിടുന്നു
ഒടുവിലതും
അപാര നിശ്യുന്യതയി _
ലലിഞ്ഞടിയുന്നു
ഒരു പ്രളയം ,കടലലകള്‍
തലച്ചോറില്‍ നിറഞ്ഞു കവിയുന്നു
അതിനടിയിലായിരം
ജടങ്ങ്ല് ചീയുന്നു
പ്രളയം ... മഹാസമാധി തന്
പ്രണയം ..എന്നുള്ളില്‍ നിറയുന്നു
ഞാനതിലുരുകിയൊരു
കുഞ്ഞായി ,ഗര്ഭമായ്
ഒടുവിലൊരു ഭ്രൂണമായ്
ഉണര്‍വ് കാക്കുന്നു
Saturday, April 10, 2010
അറിവുകള്‍
ഓരോ നിമിഷത്തിലും ഞാന മറ്റുള്ളവരോട് പുഞ്ചിരിക്കുന്നു..
വഞ്ചിക്കുന്നത് എന്നെത്തന്നെ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ.
നീ പറഞ്ഞു.. ഞാന്‍ സുന്ദരിയാണ്.. മനസുകൊണ്ട്
നീ പറഞ്ഞത് കൊണ്ട് മാത്രം ഞാന്‍ അത് വിശ്വസിക്കുന്നു
കള്ളമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ
പ്രതീക്ഷകളുടെ ഭാരങ്ങള്‍ ചുമലില്‍ വാരിക്കൂട്ടിയ
രക്ഷിതാക്കളോട് ഉറപ്പു കൊടുക്കുന്നു..
എല്ലാം ശെരിയാകും
ഭാവി ഒരു ചോദ്യചിഹ്നമാനെന്നു അറിഞ്ഞു കൊണ്ട് തന്നെ..
സൌഹൃദങ്ങള്‍ മുറിവുകള്‍ ആകുന്നു..
ഒടുവില്‍ പിരിയുന്നേരം ടയറിതാളില് ഒരു വാക്കും
ഒരിക്കലും മറക്കില്ല നിന്നെ...
കാലം മറക്കാന്‍ പഠിപ്പിക്കും എന്ന് അറിഞ്ഞു കൊണ്ട് തന്നെ..
അറിവുകള്‍...
പേടിപ്പിക്കുന്ന അറിവുകള്‍
അറിയാതിരിക്കാന്‍ ശ്രമിക്കുന്നു..
എന്നെങ്കിലും വസ്ത്രമുരിഞ്ഞു
അവ മുന്നില്‍ വന്നു നില്ക്കും എന്ന് അറിഞ്ഞുകൊണ്ട് തന്നെ..
ഒടുവില്‍... എല്ലാം മാറ്റിവെച്ചാലും
നിനക്കായുള്ള കാത്തിരിപ്പ് മാത്രം ശേഷിക്കുന്നു...
ഈ കാത്തിരിപ്പിന്റെ അവസാനം..
ആ ഉത്തരം മാത്രം അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...
ഈ അറിവ് മാത്രം എന്നില്‍നിന്നു അകറ്റി നിര്‍ത്തുക..
അവസാനം വരെ ...
ഞാന്‍ കാത്തിരുന്നു കൊള്ളാം
Wednesday, March 31, 2010
യാത്രാമൊഴി
ഇനിയില്ലയീ കാറ്റും മണങ്ങളും
കളിമരചോടും അതിലെഴും സ്നേഹവും
ഇനിയില്ലയീ നിറമുള്ള പകലുകള്‍
ഇനിയില്ലയീ സൌഹൃദപൂവുകള്
ഇനി യാത്ര
അറിവിന്റെ നേര്‍വഴികള്‍ തേടി
കൈകളില്‍ ദീപം തെളിച്ചു
കനവില വിശ്വാസപാശം ഗ്രഹിച്ചു
അടികള്‍ ചിതറാതെ
ചുവടു പതറാതെ
കരളില്‍ നേരിപ്പോടിന് കനലുകള്‍ കെടാതെ
.....
ഓര്‍ക്കുക ...
നമുക്കിനി കൈമുതല്‍
ഈ ഓര്‍മ്മകള്‍ മാത്രം
ഈ സൌഹൃദം മാത്രം
ഹൃദയതിലുരുകുന്ന നോവ് മാത്രം
ഈ യാത്രാമൊഴികള്‍ മാത്രം ...
Thursday, February 18, 2010
അമ്മേ,
എന്തിനു നീ പ്രതീക്ഷകള്‍ കൊണ്ടെന്റെ
നെഞ്ചിലെ ഭാരത്തില്‍ കനലുകള്‍ കൂട്ടുന്നു..
എന്തിനു നീയെന്നെ
ഇത്രമേല്‍ സ്നേഹിക്കുന്നു..
എന്‍ ജന്മത്തിനൊരു കടം കൂടി
ചേര്‍ത്ത് വെയ്ക്കുന്നു?
അമ്മേ... ഇന്ന് നിന് മുന്നില്‍
മെഴുകുതിരിയായ് എരിയുന്ന-
തെന് ഹൃദയം...
നദിയായ് ഒഴുകുന്ന-
തെന് കണ്ണീര്...
സാന്ധ്യപ്രഭ പരത്തുന്ന-
തെന് നിണം
അമ്മേ..
ഈ സ്നേഹപ്രവാഹത്തി
നണകള്‍ കെട്ടുക, തടയുക
ഈ സ്നേഹമെനിക്കനര്‍ഹം
പാപത്തിലോഴുകും വിശുദ്ധത
മധുരമായ് എരിയുന്ന വേദന
എങ്കിലും, അമ്മേ
നിന്നില്‍നിന്നുയിര്കൊണ്ടതെ
മമ ജീവിതം
നിന് സ്നേഹവര്‍ഷമേ
മമ ജന്മപുണ്യം..
എന്തിനു നീ പ്രതീക്ഷകള്‍ കൊണ്ടെന്റെ
നെഞ്ചിലെ ഭാരത്തില്‍ കനലുകള്‍ കൂട്ടുന്നു..
എന്തിനു നീയെന്നെ
ഇത്രമേല്‍ സ്നേഹിക്കുന്നു..
എന്‍ ജന്മത്തിനൊരു കടം കൂടി
ചേര്‍ത്ത് വെയ്ക്കുന്നു?
അമ്മേ... ഇന്ന് നിന് മുന്നില്‍
മെഴുകുതിരിയായ് എരിയുന്ന-
തെന് ഹൃദയം...
നദിയായ് ഒഴുകുന്ന-
തെന് കണ്ണീര്...
സാന്ധ്യപ്രഭ പരത്തുന്ന-
തെന് നിണം
അമ്മേ..
ഈ സ്നേഹപ്രവാഹത്തി
നണകള്‍ കെട്ടുക, തടയുക
ഈ സ്നേഹമെനിക്കനര്‍ഹം
പാപത്തിലോഴുകും വിശുദ്ധത
മധുരമായ് എരിയുന്ന വേദന
എങ്കിലും, അമ്മേ
നിന്നില്‍നിന്നുയിര്കൊണ്ടതെ
മമ ജീവിതം
നിന് സ്നേഹവര്‍ഷമേ
മമ ജന്മപുണ്യം..
Saturday, February 13, 2010
വെളിച്ചമേ നിന്നെ വെറുക്കുന്നു ഞാന്‍
വെളിച്ചമേ നിന്നെ വെറുക്കുന്നു ഞാന്‍
നിന്റെ വെന്പുഞ്ചിരിയും
നിന് ശുഭ്ര വസ്ത്രവും
നിന്റെ കിരണങ്ങളും
വെറുക്കുന്നു ഞാന്‍
നിന്നെ ഭയക്കുന്നു ഞാന്‍
നിന്നോടടുക്കുവാന്‍ അറയ്ക്കുന്നു ഞാന്‍
കാരണം
നീ ഒന്നും മറയ്ക്കുന്നില്ല
നീ ഉള്ളപ്പോള്‍ എനിക്ക്
കരയുവാനവുന്നില്ല
ചുറ്റുമുള്ളവര്‍ കാണുമല്ലോ....
എന്റെ പുഞ്ചിരിയുടെ ചായം
കഴുകിപ്പോയാലോ..?
നീയുള്ളപ്പോള്‍
എന്റെ ആത്മാവ്
എന്നോട് സംസാരിക്കുന്നില്ല
ചുറ്റുമുള്ളവര്‍ കേള്‍ക്കുമല്ലോ...
എന്റെ ആത്മാവിന്റെ സ്വരം
അവര്‍ തിരിച്ചറിയാതിരുന്നാലോ?
നീയുള്ളപ്പോള്‍
എനിക്ക് ഹൃദയം തുറക്കുവനാവുന്നില്ല
നഷ്ടപ്പെടലുകള്‍ തീര്‍ത്ത
ചോരച്ചാലുകള്‍
മറ്റുള്ളവര്‍ കാണുമല്ലോ...
ചെമ്പരത്തിപൂവായി തെറ്റിധരിചെക്കാം.
പക്ഷെ..
അതെ എന്റെ ഹൃദയമല്ലാതാവുന്നില്ല....
നിന്റെ കിരണങ്ങള്‍ക്ക് പോലും
എന്റെ ഉള്ളു വെളിപ്പെടുത്താനാവുന്നില്ല..
കാരണം..
അവിടെ നിറയെ മുറിപ്പാടുകളാണ്...
ഇനിയും ഉണങ്ങാത്തവ...
വെളിച്ചമേ നിന്നെ വെറുക്കുന്നു ഞാന്‍
നിന്നെ ഭയക്കുന്നു ഞാന്‍
നിന്നോടടുക്കുവാന്‍ അറയ്ക്കുന്നു ഞാന്‍ ...
ഇരുളെന്റെ പ്രിയതോഴി ..
കാരണം
എന്റെ ഭാവങ്ങള്‍
ആരും കാണുന്നില്ല
എന്റെ ശബ്ദത്തിനു പിന്നിലെ മുഖത്തെ
ആരും അന്വേഷിക്കുന്നില്ല
എന്റെ സ്വപ്നങ്ങളും എന്നെ ഭയക്കുന്നില്ല
ഇരുളിലെവിടെയെങ്കിലും
ഞാന്‍ മറഞ്ഞുപോയാലും
ആരും അറിയുകയില്ല...
നിന്റെ വെന്പുഞ്ചിരിയും
നിന് ശുഭ്ര വസ്ത്രവും
നിന്റെ കിരണങ്ങളും
വെറുക്കുന്നു ഞാന്‍
നിന്നെ ഭയക്കുന്നു ഞാന്‍
നിന്നോടടുക്കുവാന്‍ അറയ്ക്കുന്നു ഞാന്‍
കാരണം
നീ ഒന്നും മറയ്ക്കുന്നില്ല
നീ ഉള്ളപ്പോള്‍ എനിക്ക്
കരയുവാനവുന്നില്ല
ചുറ്റുമുള്ളവര്‍ കാണുമല്ലോ....
എന്റെ പുഞ്ചിരിയുടെ ചായം
കഴുകിപ്പോയാലോ..?
നീയുള്ളപ്പോള്‍
എന്റെ ആത്മാവ്
എന്നോട് സംസാരിക്കുന്നില്ല
ചുറ്റുമുള്ളവര്‍ കേള്‍ക്കുമല്ലോ...
എന്റെ ആത്മാവിന്റെ സ്വരം
അവര്‍ തിരിച്ചറിയാതിരുന്നാലോ?
നീയുള്ളപ്പോള്‍
എനിക്ക് ഹൃദയം തുറക്കുവനാവുന്നില്ല
നഷ്ടപ്പെടലുകള്‍ തീര്‍ത്ത
ചോരച്ചാലുകള്‍
മറ്റുള്ളവര്‍ കാണുമല്ലോ...
ചെമ്പരത്തിപൂവായി തെറ്റിധരിചെക്കാം.
പക്ഷെ..
അതെ എന്റെ ഹൃദയമല്ലാതാവുന്നില്ല....
നിന്റെ കിരണങ്ങള്‍ക്ക് പോലും
എന്റെ ഉള്ളു വെളിപ്പെടുത്താനാവുന്നില്ല..
കാരണം..
അവിടെ നിറയെ മുറിപ്പാടുകളാണ്...
ഇനിയും ഉണങ്ങാത്തവ...
വെളിച്ചമേ നിന്നെ വെറുക്കുന്നു ഞാന്‍
നിന്നെ ഭയക്കുന്നു ഞാന്‍
നിന്നോടടുക്കുവാന്‍ അറയ്ക്കുന്നു ഞാന്‍ ...
ഇരുളെന്റെ പ്രിയതോഴി ..
കാരണം
എന്റെ ഭാവങ്ങള്‍
ആരും കാണുന്നില്ല
എന്റെ ശബ്ദത്തിനു പിന്നിലെ മുഖത്തെ
ആരും അന്വേഷിക്കുന്നില്ല
എന്റെ സ്വപ്നങ്ങളും എന്നെ ഭയക്കുന്നില്ല
ഇരുളിലെവിടെയെങ്കിലും
ഞാന്‍ മറഞ്ഞുപോയാലും
ആരും അറിയുകയില്ല...
Subscribe to:
Posts (Atom)