Tuesday, June 8, 2010

ഒരു വനരോദനം , എന്‍ ഹൃത്തില്‍
പിടഞ്ഞുനരുന്നു  
മനസിന്‍ ശിലകളില്‍ തട്ടി
ചിതറിയുടയുന്നു,
ഒരു കൊടുങ്കാറ്റെന്നാത്മാവില്‍
അലറി ഉഴലുന്നു,
പ്രകൃതി തന്‍ വന്യതയായ്,
ഒരു മാതാവിന്‍ രോദനമായ്
ഒരു തുള്ളി കണ്ണീരായ്
ഞാനതിനെ അഴിച്ചു വിടുന്നു
ഒടുവിലതും
അപാര നിശ്യുന്യതയി _
ലലിഞ്ഞടിയുന്നു

ഒരു പ്രളയം ,കടലലകള്‍
തലച്ചോറില്‍ നിറഞ്ഞു കവിയുന്നു
അതിനടിയിലായിരം
ജടങ്ങ്ല്‍ ചീയുന്നു
പ്രളയം ... മഹാസമാധി തന്‍
പ്രണയം ..എന്നുള്ളില്‍ നിറയുന്നു
ഞാനതിലുരുകിയൊരു
കുഞ്ഞായി ,ഗര്ഭമായ്
ഒടുവിലൊരു ഭ്രൂണമായ്
ഉണര്‍വ് കാക്കുന്നു

9 comments:

  1. ഞാനതിലുരുകിയൊരു
    കുഞ്ഞായി ,ഗര്ഭമായ്
    ഒടുവിലൊരു ഭ്രൂണമായ്


    വളര്‍ച്ച പടവലങ്ങ പോലെയാണല്ലോ
    കൊള്ളാം വരികള്‍. പ്രണയത്തെ വിട്ട് വേറെ വിഷയങ്ങള്‍ എഴുതൂ‍. ഒരുപാട് പ്രണയകവിതകള്‍ വായിച്ചു ബോറടിച്ചു കഴിഞ്ഞു
    :-)
    ഉപാസന

    ReplyDelete
  2. സംസ്‌കൃതം വാക്കുകള്‍ അധികം ഉപയോഗിക്കാതിരിക്കാന്‍ നോക്കുക..കവിതയുടെ കനം കുറയ്ക്കും...

    ReplyDelete
  3. najnum angane oru avasthayilanu arty...

    ReplyDelete
  4. ഇത് എന്തിനെ പറ്റിയാണ് എഴുതിയത്......
    ചുമ്മാ കുറച്ചു വാക്കുകള്‍ വാരികൂട്ടി വച്ചതാണോ???
    അതോ എനിക്ക് പിടികിട്ടാതതാണോ?
    പറഞ്ഞു തരാന്‍ അഭ്യര്‍ത്ഥിക്കുന്നു ....

    ReplyDelete
  5. കവിത നന്നയിരിക്കുന്ന്നു മീരാ

    ReplyDelete
  6. praanante paattukal padooo..........

    nalla kavithakal ezhuthoo....
    pazhamayilekku pokaathe puthiya sambhavangal nokkikkaanoo.....

    ReplyDelete
  7. hm...is it true??
    kollam kto..

    ReplyDelete
  8. കവിത ഒട്ടേറെ ഇഷ്ടമായി മീര.. വളരെ മനോഹരമായ ചില വരികള്‍ കണ്ടു ഇതില്‍. പിന്നെ കവിതക്ക് ഒരു പേര് മന:പൂര്‍വ്വം കൊടുക്കാതിരുന്നതാണോ..? എന്തായാലും മികച്ചു നില്‍ക്കുന്നു ഈ രചന.

    ReplyDelete
  9. മീരാ കവിത ഏറെ ഇഷ്ടമായി...തുടര്‍ന്നും എഴുതൂ..
    വഴികാണിച്ചുതന്ന കണ്ണന് താങ്ക്സ്...

    ReplyDelete