Saturday, April 10, 2010

അറിവുകള്‍

ഓരോ നിമിഷത്തിലും ഞാന മറ്റുള്ളവരോട് പുഞ്ചിരിക്കുന്നു..
 വഞ്ചിക്കുന്നത് എന്നെത്തന്നെ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ.
 നീ പറഞ്ഞു.. ഞാന്‍ സുന്ദരിയാണ്‌.. മനസുകൊണ്ട്
 നീ പറഞ്ഞത് കൊണ്ട്  മാത്രം  ഞാന്‍ അത് വിശ്വസിക്കുന്നു
 കള്ളമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ
പ്രതീക്ഷകളുടെ ഭാരങ്ങള്‍ ചുമലില്‍ വാരിക്കൂട്ടിയ
രക്ഷിതാക്കളോട് ഉറപ്പു കൊടുക്കുന്നു..
 എല്ലാം ശെരിയാകും
 ഭാവി ഒരു ചോദ്യചിഹ്നമാനെന്നു അറിഞ്ഞു കൊണ്ട് തന്നെ..
 സൌഹൃദങ്ങള്‍ മുറിവുകള്‍ ആകുന്നു..
 ഒടുവില്‍ പിരിയുന്നേരം ടയറിതാളില്‍  ഒരു വാക്കും
 ഒരിക്കലും മറക്കില്ല നിന്നെ...
 കാലം മറക്കാന്‍ പഠിപ്പിക്കും എന്ന് അറിഞ്ഞു കൊണ്ട് തന്നെ..
അറിവുകള്‍...
പേടിപ്പിക്കുന്ന അറിവുകള്‍
 അറിയാതിരിക്കാന്‍ ശ്രമിക്കുന്നു..
 എന്നെങ്കിലും വസ്ത്രമുരിഞ്ഞു
 അവ മുന്നില്‍ വന്നു നില്‍ക്കും എന്ന് അറിഞ്ഞുകൊണ്ട് തന്നെ..
ഒടുവില്‍... എല്ലാം മാറ്റിവെച്ചാലും
  നിനക്കായുള്ള കാത്തിരിപ്പ്‌ മാത്രം ശേഷിക്കുന്നു...
 ഈ കാത്തിരിപ്പിന്റെ അവസാനം..
ആ ഉത്തരം മാത്രം അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...
ഈ അറിവ് മാത്രം എന്നില്‍നിന്നു അകറ്റി നിര്‍ത്തുക..
 അവസാനം വരെ ...
 ഞാന്‍ കാത്തിരുന്നു കൊള്ളാം

8 comments:

  1. കാത്തിരിക്കണ്ടാ....ഞാൻ വന്നൂ‍ൂ

    ReplyDelete
  2. Ho.. erakkadan chettan enkilum vannallo.. Thanx

    ReplyDelete
  3. ജീവിതത്തിന്റെ പൊള്ളത്തരത്തെ വളരെ ലളിതമായി വരച്ച് വെച്ചിരിക്കുന്നു വരികളില്‍...

    എല്ലാം കള്ളങ്ങളാണ്...
    ജീവിതം തന്നെ വലിയൊരു കള്ളമാണ്.
    നിറം ചേര്‍ത്ത കള്ളം...

    ReplyDelete
  4. kollam kutti.....murivukal kure undallo......

    ReplyDelete
  5. മീരാ..,
    ചിലപ്പോള്‍ സ്വയം ഉരുകിത്തീരുന്നതിലാണ്
    ചിലര്‍ ആശ്വാസം കണ്ടെത്തുക ....
    കാത്തിരിപ്പ്‌ വെറുതെയാവാതിരിക്കട്ടെ...
    ആശംസകള്‍...

    ReplyDelete
  6. തീരെ നന്നായിട്ടില്ല....

    ReplyDelete
  7. നന്നായിട്ടുണ്ട് , പക്ഷെ ചില അക്ഷര തെറ്റുകള്‍ ഉണ്ട് .

    ReplyDelete
  8. നന്നായിരിക്കുന്നു വരികള്‍...

    ReplyDelete